03:05pm 27 June 2026
NEWS
പി.വി അൻവർ യുഡിഎഫുമായി സഹകരിക്കുമോ എന്ന് ഇന്നറിയാം.
31/05/2025  10:38 AM IST
ചെറുകര സണ്ണിലൂക്കോസ്
പി.വി അൻവർ യുഡിഎഫുമായി സഹകരിക്കുമോ എന്ന് ഇന്നറിയാം.

 

മുന്നണി സ്ഥാനാർഥി ആര്യാടൻ ഷൗക്കത്തിനെ പിന്തുണച്ചാല്‍ അസോസിയേറ്റ് മെമ്ബറാക്കുമെന്ന യുഡിഎഫ് വാഗ്ദാനത്തിനോടുള്ള നിലപാട് പി.വി അൻവർ ഇന്ന് വ്യക്തമാക്കും.

രാവിലെ ഒൻപത് മണിക്കാണ് അൻവർ വാർത്താസമ്മേളനം വിളിച്ചിരിക്കുന്നത്.

അസോസിയേറ്റ് മെമ്ബർഷിപ്പ് പോരെന്നും, ഘടകകക്ഷി ആക്കണമെന്നുമാണ് പി.വി അൻവറിൻ്റെ നിലപാട്. നിലപാടില്‍ അയവു വരുത്തുന്നുണ്ടോ എന്നാണ് ഇനി അറിയേണ്ടത്. പി.വി അൻവറിൻ്റെ നിലപാടനുസരിച്ചാകും യുഡിഎഫ് തുടർനിലപാട് സ്വീകരിക്കുക.

യുഡിഎഫ് സ്ഥാനാർഥി ആര്യാടാൻ ഷൗക്കത്ത് ഇന്ന് നാമനിർദേശ പത്രിക സമർപ്പിക്കും. പ്രവർത്തകർക്കൊപ്പം പ്രകടനമായാണ് പത്രിക നല്‍കാൻ പുറപ്പെടുക. രാവിലെ 11 മണിക്ക് നിലമ്ബൂർ താലൂക്ക് ഓഫീസില്‍ എത്തി വരണാധികാരിയായ നിലമ്ബൂർ സൗത്ത് ഡിഎഫ്‌ഒയ്ക്ക് നാമനിർദേശ പത്രിക സമർപ്പിക്കും.

തൃശൂരില്‍ കെ.കരുണാകാരന്റെ സ്മൃതി മാണ്ഡപം സന്ദർശിച്ച ശേഷമാണ് ആര്യാടാൻ ഷൗക്കത്ത് നിലമ്ബൂരില്‍ തിരിച്ചെത്തുക.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Wayanad
img